February 2, 2023 Thursday

Related news

November 23, 2022
October 11, 2022
December 1, 2021
November 25, 2021
November 24, 2021
November 21, 2021
November 21, 2021
November 21, 2021
November 21, 2021
November 20, 2021

രാജ്യദ്രോഹക്കേസിനെതിരെ ഹരിയാനയിലെ കര്‍ഷകര്‍ വന്‍ പ്രക്ഷോഭത്തില്‍

Janayugom Webdesk
സിര്‍സ
July 17, 2021 6:40 pm

രാജ്യദ്രോഹക്കേസ് ചുമത്തി കര്‍ഷകരെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഹരിയാനയില്‍ വന്‍ പ്രക്ഷോഭം. ഡല്‍ഹിയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള സിര്‍സയിലാണ് അറസ്റ്റു ചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സമരവുമായി കര്‍ഷകര്‍ രംഗത്തുവന്നത്. പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു. പ്രദേശത്ത് വൈകിയും സംഘര്‍ഷം തുടരുകയാണ്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തും സമരത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. പ്രതിഷേധത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെയാണ് സിര്‍സയില്‍ വിന്യസിച്ചിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഹരിയാന നിയമസഭ ഡെപ്യൂട്ടി സ്പീക്കറും ബിജെപി നേതാവുമായ രണ്‍ബീര്‍ ഗാങ്‌വയുടെ വാഹനം ആക്രമിച്ച കേസില്‍ കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഹരിയാന പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകരുടെ പ്രതിഷേധം. കേന്ദ്രത്തിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ഒന്നര വര്‍ഷമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ ഇതാദ്യമായാണ് രാജ്യദ്രോഹം ചുമത്തി കേസെടുക്കുന്നത്.

അതേസമയം കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ഷക നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരവാദ ഭീഷണിയെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Eng­lish Summary:

Farmers in Haryana protest against sedition case

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.