രാവണന് പകരം മോഡിയെ കത്തിച്ച് പഞ്ചാബിലെ കർഷകർ

Web Desk

ലുധിയാന

Posted on October 26, 2020, 2:35 pm

ദസറ ദിനത്തില്‍ രാവണക്കോലങ്ങള്‍ക്കുപകരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കുത്തക കമ്പനി ഉടമകളുടെയും കോലം കത്തിച്ച് പഞ്ചാബില്‍ കർഷകരുടെ പ്രതിഷേധം. ഭാരതീയ കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹൻ) നേതൃത്വത്തിലായിരുന്നു മാൾവ മേഖലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധം അരങ്ങേറിയത്.

ആധുനിക യുഗത്തിലെ രാവണന്മാരെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോലം കത്തിക്കൽ. വനിതകളും കുട്ടികളടുമടക്കം നിരവധിപേർ പങ്കെടുത്ത പ്രതിഷേധങ്ങളിലാണ് പ്രധാനമന്ത്രിയുടെയും മറ്റും കോലം കത്തിച്ചത്. പട്യാല, അമൃത്സർ, ഗുരുദാസ്പൂർ, ഫരീദ്കോട്ട്, ലുധിയാന, മോഗ, ജലന്ധർ തുടങ്ങിയ നഗരങ്ങളിലും കോലംകത്തിക്കൽ പ്രതിഷേധ പരിപാടികൾ നടന്നു.

പ്രതിഷേധത്തിന് എല്ലാ വിഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിച്ചതായും ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുവരെ കർഷകർ പങ്കെടുത്തതായും യൂണിയൻ ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് കോക്‌രി കലാൻ അറിയിച്ചു.

ENGLISH SUMMARY:Farmers in Pun­jab burn Modi instead of Ravana
You may also like this video