20 April 2024, Saturday

Related news

March 7, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024
February 22, 2024
February 21, 2024
February 18, 2024
February 16, 2024
February 16, 2024

അജയ് മിശ്രയുടെ രാജി ; സമരം ശക്തമാക്കി കർഷകർ

Janayugom Webdesk
October 13, 2021 9:39 am

കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി കർഷകർ. കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലഖിംപൂര്‍ ഖേരിയില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് കർഷകർ പങ്കെടുത്തിരുന്നു.

ലംഖിപൂരിലെ പ്രതിഷേധം തുടക്കമാണെന്നും ഇത് രാജ്യവ്യാപകമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. കൂട്ടകൊലയുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഉത്തർപ്രദേശ് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

അതേസമയം, പ്രതികൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ ഇന്ന് രാഷ്ട്രപതിക്ക് നിവേദനം നൽകും. അതിനിടെ അജയ് മിശ്രയുടെ രാജിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ബി ജെ പി കേന്ദ്ര നേതൃത്വം.എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും മൗനം തുടരുകയാണ്.
eng­lish sum­ma­ry; Farm­ers inten­si­fy agi­ta­tion demand­ing res­ig­na­tion of Union Min­is­ter Ajay Mishra
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.