Web Desk

ന്യൂഡല്‍ഹി

August 10, 2021, 1:51 pm

കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു; കോണ്‍ഗ്രസും, ബിജെപിയും കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ ഒരുപോലെയെന്ന് കര്‍ഷക നേതാക്കള്‍

Janayugom Online

രാജ്യത്തെ കര്‍ഷകര്‍ ബിജെപിക്കെതിരെ സന്ധിയില്ലാ സമരത്തിലാണ്. അതുപോലെ രാജ്യത്തെ പ്രധാന പ്രതിപക്ഷമെന്നു പറയുന്ന കോണ്‍ഗ്രസിലും കര്‍ഷകര്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നു,. സ്വാതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമര പോരാട്ടങ്ങങ്ങളിൽ ഒന്നാണ് കർഷക പ്രക്ഷോഭം. വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഹരിയാന, പഞ്ചാബ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ കർഷകരുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം ഡൽഹി അതിർത്തികളിൽ ഇപ്പോഴും തുടരുകയാണ്. മോദി സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾക്ക് ബിജെപി വലിയ വില ഇതിനോടകം തന്നെ കൊടുക്കേണ്ടി വന്നു. പഞ്ചാബിലും ഹരിയാനയിലും ബിജെപി ജനപ്രതിനിധികളെ പുറത്തിറങ്ങാൻ പോലും അനുവദിക്കാതെയായിരുന്നു കർഷക പ്രതിഷേധം അലയടിച്ചത്.പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പോലും കർഷകർ ബിജെപിക്കെതിരെ ആഞ്ഞടിക്കാനെത്തി. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കെതിരെ മറ്റ് പാർട്ടികളെപോലെ തന്നെ കർഷക നേതാക്കളും രംഗത്തെത്തി. . ഇപ്പോഴിത ബിജെപിക്ക് പുറമെ കോൺഗ്രസിനോടും അവര്‍ പ്രതിഷേധിക്കുന്നു.പഞ്ചാബിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ കർഷക പ്രതിഷേധം ശക്തമാകുകയാണ്. ആനന്ദപുർ സാഹിബിലെ കോൺഗ്രസ് എംപി ഭാരത കലാനിലും ബസിദ്പുർ ഗ്രാമങ്ങളിലും ദൊവാബ കിസാൻ യൂണിയനിൽ (ഡികെയു) ചില വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി നവൻഷഹർ സന്ദർശിച്ചപ്പോൾ മുതലാണ് കര്‍ഷകര്‍ എതിര്‍പ്പ് അറിയിച്ചുതുടങ്ങിയത്. തുടർന്ന്, കോൺഗ്രസ് എംഎൽഎ ഹാർഡ്യാൽ സിംഗ് കംബോജ് പട്യാലയിലെ ബുധൻപൂർ ഗ്രാമത്തിൽ പ്രതിഷേധം നേരിട്ടു,സിവിൽ ഹോസ്പിറ്റലിൽ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ കോൺഗ്രസ് എംപി തിവാരിക്ക് നേരെ നവൻഷഹറിൽ വീണ്ടും കരിങ്കൊടി പ്രതിഷേധമുണ്ടായി.

നവൻഷഹറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അംഗദ് സൈനിയും കർഷകരുടെ രോഷം നേരിട്ടു. കീർത്തി കിസാൻ യൂണിയന്രെ നേതൃത്വത്തിലായിരുന്നു ഈ പ്രതിഷേധങ്ങളെല്ലാം. ഒരു ഡിസ്പെൻസറി ഉദ്ഘാടനം കർഷക പ്രതിഷേധം ഭയന്ന് മന്ത്രി ബൽബീർ സിംഗ് സിദ്ദുവിന് റദ്ദാക്കേണ്ട സാഹചര്യം വരെയുണ്ടായി. ധനോവാലി ഗ്രാമത്തിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയിട്ടുണ്ടെന്ന പൊലീസ് മുന്നറിയിപ്പിലായിരുന്നു മന്ത്രി പരിപാടിയിൽ നിന്ന് പുറകോട്ട് പോയത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം നവ്ജോത് സിങ് സിദ്ധുവിന് നിരവധി തവണ കർഷകരുടെ പ്രതിഷേധം നേരിടേണ്ടി വന്നു.ഗുരുദ്വാര സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സിദ്ദുവിനെതിരെ കര്‍ഷക പ്രതിഷേധം ഉണ്ടായത്. സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചു. കേന്ദ്ര സർക്കാരിനെതിരായ സമരം തുടരുന്നതിനിടെയാണ് സംസ്ഥാന സർക്കാരിനെതിരെയും കർഷകർ ഇപ്പോൾ ആഞ്ഞടിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങൾക്കെതിരായാണ് സംസ്ഥാന സർക്കാരിനെ ഇപ്പോൾ കർഷക സംഘടനകൾ സമ്മർദ്ദത്തിലാക്കുന്നത്.കർഷകർ മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഭരണകക്ഷിയുടെ വാഗ്ദാനങ്ങൾ നിറവേറ്റാത്തതിനാൽ വഞ്ചിക്കപ്പെടുകയാണ്, തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക തലത്തിലുള്ള കർഷകർ സർക്കാരിനെ ഉണർത്താൻ ഈ പ്രതിഷേധങ്ങൾ ആരംഭിച്ചത്. കാർഷിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള ഒരു കർമ്മ പദ്ധതിയാണ് കർഷകർ ആഗ്രഹിക്കുന്നതെന്നും കർഷക നേതാക്കൾ പറയുന്നു. കാർഷിക നിയമങ്ങൾക്കെതിരായ സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പും കർഷകർ നൽകുന്നു. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ ഹരിയാണയിൽ വലിയ പ്രക്ഷോഭം നടത്തുമെന്നാണ് കർഷകർ സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളത്.

മന്ത്രിമാരെയും ബിജെപി നേതാക്കളെയും സംസ്ഥാനത്ത് അനുവദിക്കില്ലെന്നും കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നുഹരിയാനയിലെ ജിന്ദ് ജില്ലയിലെ ജിന്ദ്- പട്യാല- ദില്ലി ദേശീയ പാതയിലെ ഖാട്കർ ഗോൾ പ്ലാസയിൽ നടത്തിയ ധർണയിൽ വെച്ചാണ് ഒറ്റ ബിജെപി മന്ത്രിമാരെയും ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയത്. ഹരിയാണയിൽ സ്വാതന്ത്ര്യ ദിനത്തിൽ വ്യാപകമായി റാലികളും ട്രാക്ടർ പരേഡ് നടത്തുമെന്നും സംസ്ഥാനത്തെ മന്ത്രിമാർക്ക് കരിങ്കൊടി കാണിക്കുമെന്നും അതോടൊപ്പം പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. കർഷകരുടെ കരുത്തറയിക്കാൻ കാർഷിക ഉപകരണങ്ങളും ഏന്തിയായിരിക്കും ട്രാക്ടർ പരേഡ് സംഘടിപ്പിക്കുക. നിലവിൽ ദില്ലിയിലെ ജന്തർ മന്ദിറിലാണ് കർഷക പ്രതിഷേധം പുരോഗമിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധം 200 പേർക്കാണ് പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ പോലീസ് അനുമതി നൽകിയിട്ടുള്ളത്. കേന്ദ്രസർക്കാർ പാസാക്കിയിട്ടുള്ള മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മാസങ്ങളായി സമരം തുടരുന്നത്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ അനുകൂല തീരുമാനം എടുക്കുന്നില്ലെന്ന കടുത്ത എതിര്‍പ്പുകള്‍ക്ക് ഇടെയാണ് ഉത്തര്‍ പ്രദേശും ഉത്തരാഖണ്ഡും അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കര്‍ഷക സംഘടനകള്‍ പ്രവര്‍ത്തിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കര്‍ഷകര്‍ ‘മിഷന്‍ ഉത്തര്‍ പ്രദേശ്- ഉത്തരാഖണ്ഡ്’ പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഷക സമരത്തിന്റെ മുഖമായ രാകേഷ് ടികായത് ആണ് മിഷന്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക നിയമത്തില്‍ കര്‍ഷകര്‍ക്ക് എതിരായി ഒന്നുമില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ അത് പ്രധാനമന്ത്രിയുടെ വലിയ നുണയാണെന്നാണ് കര്‍ഷക നേതാക്കള്‍ അഭിപ്രായപ്പെട്ടു. കര്‍ഷകരെ ദ്രോഹിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും, ബിജെപിയും ഒരേ പോലെയാണെന്നു വ്യക്തമായിരിക്കുന്നു.

Eng­lish sum­ma­ry; Farm­ers’ lead­ers say Con­gress and BJP are alike in harass­ing farmers

You may also like this video;