24 April 2024, Wednesday

ലക്ഷങ്ങളുടെ പങ്കാളിത്തവുമായി കര്‍ഷക മഹാപഞ്ചായത്ത്

Janayugom Webdesk
ലഖ്നൗ
September 5, 2021 1:12 pm

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ആരംഭിച്ച കര്‍ഷക മഹാപഞ്ചായത്തിനെത്തിയത് ലക്ഷങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസ്, ജില്ലാ മജിസ്ട്രേറ്റ് എന്നിവരുടെയും നിരോധനാജ്ഞ അവഗണിച്ചാണ് വിവിധ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലും കാല്‍നടയായും കര്‍ഷകര് മഹാപഞ്ചായത്തിനെത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ക്കൊപ്പം വിവിധ രാഷ്ട്രീയനേതാക്കളും പഞ്ചായത്തില്‍ പങ്കെടുത്തു.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ പങ്കെടുത്തു. ഹാപ്പൂര്‍, അലിഗഢ്, ബുലാന്ദ്ഷഹര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ കര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. കൂടാതെ ഡല്‍ഹി അതിര്‍ത്തികളിലെ സമരവേദികളില്‍ നിന്നും പഞ്ചാബില്‍ നിന്നും കര്‍ഷകര്‍ മുസഫര്‍നഗറിലേക്ക് എത്തിയിരുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ രാഷ്ട്രീയ മുന്നേറ്റം നടത്തുമന്ന് പ്രഖ്യാപിച്ചാണ് സംയുക്തകിസാന്‍ മോര്‍ച്ച യുപിയിലെ പ്രമുഖ കേന്ദ്രമായ മുസാഫര്‍ നഗറില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചത്. കര്‍ഷക പഞ്ചായത്തിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആദിത്യനാഥ് സര്‍ക്കാര്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പിഎസി, ആര്‍എഎഫ് സൈന്യത്തെ മുസഫര്‍നഗറില്‍ വിന്യസിച്ചിരുന്നു.

ENGLISH SUMMARY:farmers Maha­pan­chay­at with the par­tic­i­pa­tion of lakhs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.