കര്‍ഷക സമരം ശക്തം; കര്‍ണാടകയിലും തമിഴ്നാട്ടിലും കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചു

Web Desk

ന്യൂഡൽഹി

Posted on September 25, 2020, 11:32 am

കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കര്‍ഷക സമരം ശക്തം. ‍ഡ‍ല്‍ഹിയുടെ അതിര്‍ത്തികളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഹരിയാന , യൂപി അതിര്‍ത്തിയില്‍  ഡല്‍ഹി പൊലീസ് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു.  പഞ്ചാബില്‍ കര്‍ഷകര്‍ അമൃത്സര്‍-ദില്ലി ദേശീയപാത ഉപരോധിച്ചിരിക്കുകയാണ്.

പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവും തുടരുകയാണ്. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാനയില്‍ 15 ട്രെയിനുകള്‍ യാത്ര നിര്‍ത്തി. കര്‍ണാടകയിലും തമിഴ്നാട്ടിലും കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് കർഷക മാർച്ചുകൾ തുടരുകയാണ്. ബിജെപി ഭരിക്കുന്ന ഹരിയാനയിൽ പൊലീസ് കർഷകരെ അടിച്ചമർത്താനുള്ള വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. പാനിപ്പത്തിൽ നിന്ന് ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധങ്ങളെ നേരിടാൻ ഡൽഹി അതിർത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നത്തെ സമരത്തെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

മഹാരാഷ്ട്രയിലും ഒഡിഷയിലും വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞുള്ള പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച പാർലമെന്റ് പാസാക്കിയ ബില്ലിനെതിരെ ഇടത് സംഘടനകളെല്ലാം തുടക്കം മുതൽ തന്നെ പ്രക്ഷോഭത്തിൽ സജീവമാണ്. മറ്റു പ്രതിപക്ഷ പാർട്ടികളും എൻഡിഎ സഖ്യകക്ഷികളും കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നു കഴിഞ്ഞു.

Eng­lish sum­ma­ry:  Farm­ers  nation wide protest fol­lowup

You may also like this video: