October 7, 2022 Friday

Related news

September 22, 2021
July 17, 2021
December 26, 2020
December 8, 2020
December 6, 2020
December 4, 2020
December 3, 2020
December 2, 2020
December 2, 2020
November 29, 2020

ചർച്ചയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ തീരുമാനമെടുക്കാൻ ഏഴംഗ സമിതി രൂപീകരിച്ച് കർഷക സംഘടനകൾ

Janayugom Webdesk
December 26, 2020 9:28 am

ചർച്ചയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ തീരുമാനമെടുക്കാൻ ഏഴംഗ സമിതി രൂപീകരിച്ച് കർഷക സംഘടനകൾ. പ്രത്യേക സമിതി ഇന്ന് യോഗം ചേർന്ന് തീരുമാനമെടുക്കും. അതേസമയം, കർഷകർ ഇന്ന് ഹരിയാനയിലെ കൂടുതൽ ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് സൗജന്യ യാത്രയ്ക്ക് തുറന്നു കൊടുക്കും. പ്രക്ഷോഭ വേദികളിൽ കർഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.

കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുളള പ്രശ്നപരിഹാര ചർച്ചകൾ പുനരാരംഭിക്കുന്നതിൽ ഏഴംഗ സമിതിയുടെ തീരുമാനം നിർണായകമാകും. കർഷക നേതാക്കളായ ദർശൻ പാൽ, യോഗേന്ദ്ര യാദവ്, ശിവ് കുമാർ കക്ക തുടങ്ങിയരുടെ സമിതിയിലുള്ളത്. കേന്ദ്രസർക്കാരിന്റെ രണ്ടാമത്തെ കത്തിലും പ്രശ്നപരിഹാരത്തിനുള്ള വ്യക്തമായ നിർദേശങ്ങൾ ഇല്ലെന്നാണ് പൊതുവികാരം. എന്നാലും, ചർച്ചയ്ക്കുള്ള വഴി അടക്കേണ്ടതില്ലെന്ന അഭിപ്രായം കാർഷിക സംഘടനകൾക്കുണ്ട്.

അതേസമയം, കൊടും തണുപ്പിലും ഡൽഹിയുടെ അതിർത്തികളിൽ പ്രക്ഷോഭം തുടരുന്നു. സമരം ഇന്ന് മുപ്പത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. കൂടുതൽ കർഷകർ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.