27 March 2024, Wednesday

Related news

March 7, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024
February 22, 2024
February 21, 2024
February 18, 2024
February 16, 2024
February 16, 2024

മൂന്നാംഘട്ട സമരത്തിനൊരുങ്ങി കർഷക സംഘടനകൾ; തുടർ പരിപാടികൾ ചർച്ച ചെയ്യാൻ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു

Janayugom Webdesk
August 20, 2021 3:16 pm

കാ‌ർഷികനിയമങ്ങൾക്കെതിരെ മൂന്നാംഘട്ട സമരപരിപാടിക്കൊരുങ്ങി കർഷകസംഘടനകൾ. തുടർസമരപരിപാടികൾ ചർച്ച ചെയ്യാൻ സംഘടനകൾ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത മാസം അഞ്ചിന് കിസാൻ മഹാപഞ്ചായത്ത് നടത്തും. 

കർഷകസമരം ഒൻപത് മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് സംയുക്ത കിസാൻ മോർച്ച അഖിലേന്ത്യാ കൺവൻഷൻ വിളിച്ചത്. പാർലമെന്റിലേക്ക് അടക്കം മാർച്ച് സംഘടിപ്പിച്ചെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതിൽ സർക്കാരിൽ നിന്നും യതൊരു നീക്കം ഇതുവരെയില്ല. ഈ സാഹചര്യത്തിൽ തുടർസമരപരിപാടികൾ ശക്തമാക്കണം, ദില്ലി അതിർത്തികളിൽ സമരം തുടരുമ്പോഴും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന മറ്റ് സമരരീതികളിലേക്ക് കടക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാകും അഖിലേന്ത്യാ കൺവൻഷനിലെ പ്രധാന അജണ്ട. കൺവെൻഷനിലേക്ക് തൊഴിലാളി സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. 

അതേസമയം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിക്കെതിരെ കർഷകസംഘടനകൾ നടത്തുന്ന മിഷൻ യുപിയുടെ ഭാഗമായിട്ടാണ് മഹാപഞ്ചായത്ത് നടത്തുന്നത്. മുസഫർനഗറിൽ സെപ്തംബർ അഞ്ചിന് നടത്തുന്ന മഹാപഞ്ചായത്തിൽ രാകേഷ് ടിക്കായ്ത്ത്, ദർശൻപാൽ അടക്കം കർഷകനേതാക്കൾ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്ന് കർഷകസംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
eng­lish summary;Farmers’ orga­ni­za­tions pre­pare for third phase of agitation
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.