ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഭവവികാസങ്ങള്‍ കര്‍ഷക സംഘടനകള്‍ വിശദമായി ഇന്ന് ചര്‍ച്ച ചെയ്യും. ട്രാക്ടര്‍ റാലി പാതിവഴിയില്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രക്ഷോഭ കേന്ദ്രങ്ങളിലേക്ക് മടങ്ങി. കര്‍ഷകന്റെ മരണവും എഫ്ഐആറുകളും സംബന്ധിച്ച് സംഘടനാ നേതാക്കളും ഡല്‍ഹി പൊലീസുമായി ചര്‍ച്ച നടന്നേക്കും. അതേസമയം, ചെങ്കോട്ടയിലെ സുരക്ഷാ പാളിച്ച അടക്കം കാര്യങ്ങളില്‍ ഡല്‍ഹി പൊലീസിലെ ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്നാണ് സൂചന.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി വന്‍വിജയമാണെന്ന വിലയിരുത്തലിലാണ് കര്‍ഷക സംഘടനകള്‍. അതേസമയം, ചെങ്കോട്ടയിലും ഐടിഒയിലും അടക്കമുണ്ടായ സംഘര്‍ഷത്തെ തള്ളിപ്പറയുകയും ചെയ്തു. സാമൂഹ്യവിരുദ്ധ ശക്തികള്‍ ട്രാക്ടര്‍ പരേഡില്‍ നുഴഞ്ഞുകയറിയെന്നും, അത്തരം ഘടകങ്ങളുമായി അകലം പാലിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.
english summary :Farmers’ organizations will discuss the dramatic events that took place during the tractor rally today
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.