Web Desk

ന്യൂഡല്‍ഹി

January 16, 2021, 10:53 pm

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടര്‍ റാലിക്ക് മുന്നൊരുക്കങ്ങളുമായി കര്‍ഷകര്‍

Janayugom Online

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് കര്‍ഷകര്‍ മുന്നൊരുക്കങ്ങൾ തുടങ്ങി. പ്രക്ഷോഭം ശക്തമാക്കാൻ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ട്രാക്ടറുകള്‍ തലസ്ഥാന അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കാര്‍ഷിക കരിനിയമങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതു വട്ടം കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്താതിരുന്ന സാഹചര്യത്തില്‍ സമരവീര്യം കൂടുതല്‍ കടുപ്പിക്കാനുള്ള ശ്രമങ്ങളാണ് കര്‍ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ ഹരിയാനയില്‍ നിന്നുമാത്രം ഒരുലക്ഷം ട്രാക്ടറുകള്‍ എത്തിക്കാനാണ് കര്‍ഷകരുടെ നീക്കം.
ട്രാക്ടറുകള്‍ ജനുവരി 23ന് വന്‍തോതില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ എത്തുമെന്ന് ഹിസാറില്‍ നിന്നുള്ള കര്‍ഷക നേതാവ് സുരേഷ് കോത്ത് വ്യക്തമാക്കി. ഓരോ ട്രാക്ടര്‍ ട്രോളികളിലും 20 വീതം കര്‍ഷകർ സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക് ദിനത്തിലെ പ്രധാന ആകര്‍ഷണമായ കുതിരപ്പടയ്ക്ക് സമാനമായി കര്‍ഷകരും കുതിരകളെ അതിര്‍ത്തികളിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവയുടെ പരിശീലനവും അനുബന്ധ നടപടികളും ഡല്‍ഹി അതിര്‍ത്തികളില്‍ കാണാനാകും.

Eng­lish sum­ma­ry: Farm­ers pre­pare for trac­tor ral­ly on Repub­lic Day
You may also like this video: