Web Desk

ബെലഗാവി

January 17, 2021, 6:05 pm

അമിത്ഷാക്കെതിരെ കര്‍ഷക പ്രതിഷേധം

Janayugom Online

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ കര്‍ഷക പ്രതിഷേധം. കര്‍ണാടകയിലെ ബെലഗാവിയില്‍ നടത്തിയ പര്യടനത്തിനിടെയാണ് കര്‍ഷകര്‍ അമിത് ഷായ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. പ്രതിഷേധിച്ച കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അടക്കമുളളവര്‍ അമിത് ഷായോടോപ്പമുണ്ടായിരുന്നു.

അമിത് ഷായെ കർഷക വിരോധി എന്നാണ് പ്രതിഷേധക്കാർ അഭിസംബോധന ചെയ്തത്. കർഷക വിരോധിയായ അമിത് ഷാ ഇവിടംവിട്ടുപോവുക എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം. മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അതേസമയം രാജ്യത്തെ കർഷക പ്രക്ഷോഭം 53-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ ഒൻപതാം വട്ട ചർച്ചയും പരാജയമായിരുന്നു. നിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്.

ENGLISH SUMMARY: farm­ers protest against amitsha

YOU MAY ALSO LIKE THIS VIDEO