Web Desk

ന്യൂഡല്‍ഹി :

February 06, 2021, 4:48 pm

സമരക്കാര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിക്കും, ജോലി നല്‍കില്ല; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

Janayugom Online

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ സമരത്തെ അടിച്ചൊതുക്കുന്നതിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കര്‍ശന നടപടി സ്വീകരിച്ചു തുടങ്ങി.സമരത്തെ അനുകൂലിക്കുന്നവര്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കുന്നത് ദുഷ്കരമാകുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കി. ആയുധലൈസൻസും അനുവദിക്കില്ല.

സമരാനുകൂലികള്‍ക്ക് ബാങ്ക് വായ്പ നല്‍കേണ്ടെന്നും സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കേണ്ടെന്നുമാണ് ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം.

ENGLISH SUMMARY: Farmer’s Protest Bihar and Uttarak­hand state denies pass­port to protestors

YOU MAY ALSO LIKE THIS VIDEO