Web Desk

January 23, 2021, 5:41 pm

ഭരണഘടന ഉയര്‍ത്തിപിടിക്കാനായി കര്‍ഷക പോരാട്ടം

Janayugom Online

രാജ്യത്തെ കൃഷിയും, അനുബന്ധമേഖലയും കോര്‍പ്പറേറ്റുകള്‍ക്കു അടിയറവ് വെക്കാനായി മൂന്നു കരിനിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ വന്‍ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്.കര്‍ഷകരുടെ പ്രക്ഷോഭം ദുര്‍ബലപ്പെടുത്താനായി സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുകയാണ്. രാജ്യത്തെ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമേ ഈ ബില്ലിനെ എതിര്‍ക്കുന്നുള്ളുവെന്നു വരുത്തിതീര്‍ക്കുാവാനും തീവ്രശ്രമം നടക്കുന്നു, മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ബില്ലിന് അനുകൂലമാണെന്നും സര്‍ക്കാര്‍ പറയുന്നു.

കേരളം ഒറ്റകെട്ടായി നിയമസഭയില്‍ ബില്ലിനെതിരെ നിലാപാട് എടുത്തു.കൂടാതെ മഹാരാഷ്ട്ര, തമിഴ്നാട്,ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരും,കര്‍ഷക സംഘടനകളും പ്രക്ഷോഭത്തില്‍ സജീവമായിട്ടുണ്ട്. ബില്ലിനെ എതിര്‍ത്ത് രാജസ്ഥാനിലേയും, ഉത്തര്‍പ്രദേശിലേയും കര്‍ഷകരും രംഗത്തുണ്ട്.ഇതില്‍ നിന്നെല്ലാം മനസിലക്കാന്‍ കഴിയും കേന്ദ്രസര്‍ക്കാരിന്‍റെ വാദം തെറ്റാണെന്ന്. 

കര്‍ഷക പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കുകയാണ്. കര്‍ഷകരുടെമേല്‍ തങ്ങളുടെ താല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല.പ്രത്യേകിച്ചും കൃഷി സംബന്ധമായ കാര്യങ്ങളില്‍.ഭരണഘടനയുടെ ഏഴാമത്തെ ഷഡ്യൂള്‍ പ്രകാരം കൃഷി ഒരു സംസ്ഥാന വിഷയമായതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം ആ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് ഉതകുന്ന തരത്തില്‍ നിയമനിര്‍മ്മാണത്തിനുള്ള ഒരു ഭരണധടനാപരമായ അവകാശമുണ്ട്. കാര്‍ഷിക വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുവാന്‍ കേന്ദ്രത്തിന് ഒരു അധികാരവുമില്ല. നിലവിലെ കേന്ദ്ര സര്‍ക്കാരിന് കോര്‍പ്പറേററുകളുടെ താല്‍പര്യം സംരക്ഷിക്കുകയെന്നു മാത്രമാണുള്ളത്., നിലവിലെ നിയമം കേന്ദ്രം പാസാക്കിയതു മൂലം സംസ്ഥാനങ്ങളിലും കോര്‍പ്പറേറ്റുകളും, ഇടനിലക്കാരും സ്വാധീനം ഉണ്ടാക്കും. കാര്‍ഷികമേഖലയില്‍ കോര്‍പ്പറേറ്റുകള്‍ അതിക്രമിച്ചു കടക്കുന്നതിനു പകരം കര്‍ഷകരെ സംരക്ഷിക്കാനുളള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്,ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഈ നിയമം നടപ്പാക്കാതിരിക്കാം. 

കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നത് ആദ്യമായല്ല. സാമ്രാജ്യത്യ അനുകൂല അജണ്ട മുന്നോട്ട് കൊണ്ടു പോകുന്ന പ്രക്രിയയില്‍ ഈ സര്‍ക്കാര്‍ ഏറെ മുന്നിലാണ്. യുഎസ്ന്‍റെയും, യൂറോപ്യന്‍ യൂണിയന്‍റെയും ആവശ്യങ്ങള്‍ നിറവേറ്റലാണ്. സാമ്പ്രാജത്യ രാജ്യങ്ങളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുകയെന്നുളളത്. ഭരണഘടനാ വിരുദ്ധമായ നിലപാടുകള്‍പോലെ ജനാധിപത്യ വിരുദ്ധ നടപടകളുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നത് ചരക്ക് സേവന ടാക്സ് (ജിഎസ്ടി) സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു. എന്നാല്‍ അതു തെറ്റാണെന്നു പിന്നീട് തെളി‍ഞ്ഞു.

അതുപോലെ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍പ്രകാരം വിദ്യാഭ്യാസം കണ്‍കറന്‍റ് ലിസ്ററിലുണ്ടെങ്കിലും സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായി ഒരു പുതിയ വിദ്യാഭ്യാസ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതുപോലെ ജമ്മുകശ്മീരുമായി ബന്ധപ്പെട്ട 370, 35എ ആര്‍ട്ടിക്കുകള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു , അതും സംസ്ഥാന നിയമസഭയുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ്. ഇപ്പോള്‍ കാര്‍ഷിക മേഖലയിലെ നിയമം . ഇതു കണ്‍കറന്‍റ് ലീസ്ററില്‍ പോലുമില്ല, മറിച്ച് സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി ജനാധിപത്യത്തിന് ദോഷകരമാണ്. ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന അധികാരങ്ങളില്‍ കേന്ദ്രം ഏറ്റെടുക്കുന്നു, അതുപോലെ സംസ്ഥാനങ്ങള്‍ക്കുള്ള നിയമ നിര്‍മ്മാണങ്ങള്‍ നിര്‍മ്മിക്കാനുളള അവകാശങ്ങള്‍ കേന്ദ്രം സ്വയം ഏറ്റെടുക്കുന്നു. അതു സംസ്ഥാനങ്ങള്‍ക്ക് വിരുദ്ധമാണ്. സംസ്ഥാനങ്ങളുമായി കൂടി ആലോചിക്കുകപോലുമില്ല. 

ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ അവരുടെ മുഖ്യമന്ത്രിമാര്‍ ജനവിരുദ്ധ നയങ്ങള്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കാണാം. എന്നാല്‍ കേരളം പോലെയുളള സംസ്ഥാനങ്ങള്‍ ജനവിരുദ്ധ നയങ്ങള്‍ക്ക് ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കും. 

Eng­lish Sum­ma­ry : Farm laws are against constitution

You may also like this video :