സമരം പിൻവലിച്ചാൽ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നിർത്തിവയ്ക്കാമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളും ഉച്ചയ്ക്ക് രണ്ട് മണിക്ക് സംയുക്തസമരസമിതിയും യോഗം ചേരും. സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതി ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തും. മറ്റന്നാൾ കേന്ദ്രവും കർഷകരും തമ്മിൽ വീണ്ടും ചർച്ച നടക്കും.
കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കര്‍ഷക നിയമത്തില്‍ താങ്ങുവില നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാതിരുന്നതോടെയാണ് പത്താം വട്ട ചര്‍ച്ചയും പരാജയത്തില്‍ കലാശിച്ചത്. ഇരുവരും തമ്മിലുളള അടുത്ത ചര്‍ച്ച ഫെബ്രുവരി 23 നാണ്.
കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷർ നടത്തുന്ന സമരത്തിനിടെ വീണ്ടും ആത്മഹത്യ. കർഷക പ്രതിഷേധത്തിനിടെ ബിനിടെ ചെയ്യുന്ന അഞ്ചാമത്തെ കർഷകനാണിത്. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ സമരവേദിയിൽ വെച്ചാണ് 42കാരന്നായ ജയ് ഭഗവാൻ റാണ ജീവനൊടുക്കിയത്. വിഷം കഴിച്ചായിരുന്നു ആത്മഹത്യ. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
English summary: Farmers protest followup
You may also lik this video: