Web Desk

ചണ്ഡിഗഡ്

February 09, 2021, 10:29 pm

കർഷകപ്രതിഷേധം: ഹരിയാന സ്വദേശി ട്രാക്ടറിൽ നിന്ന് വീണുമരിച്ചു

Janayugom Online

കർഷകപ്രതിഷേധം തുടരുന്നതിനിടെ സമരഭടൻമാർക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുകയായിരുന്ന കർഷകൻ ട്രാക്ടറിൽ നിന്ന് വീണു മരിച്ചു. ഹരിയാന റോട്ടക് ജില്ലയിലെ 28കാരനായ ദീപക് ആണ് മരിച്ചത്. തിക്രി അതിർത്തിയിലെ സമരകേന്ദ്രത്തിൽ വെച്ച് ഫെബ്രുവരി അഞ്ചിനാണ് അപകടം നടന്നത്. ട്രാക്ടറിൽ നിന്ന് വീണ അദ്ദേഹത്തിന്റെ തലയിൽ സാരമായ പരിക്കുകളേറ്റിരുന്നു. തുടർന്ന് റോട്ടക്കിലെ പിജിഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദീപക് തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. കാർഷികനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് കഴിഞ്ഞ നവംബർ മാസം മുതൽ ഹരിയാനയുടെയും യുപിയുടെയും ഡൽഹി അതിർത്തികളിൽ സമരത്തിലുള്ളത്. 

ENGLISH SUMMARY:Farmers protest: Haryana native falls from trac­tor and dies
You may also like this video