19 April 2024, Friday

Related news

December 11, 2022
September 15, 2022
May 9, 2022
March 11, 2022
January 11, 2022
December 15, 2021
December 14, 2021
November 25, 2021
November 14, 2021
November 10, 2021

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് ലഖിംപൂരില്‍ ഇന്ന് കര്‍ഷക പ്രതിഷേധം

Janayugom Webdesk
October 12, 2021 10:04 am

കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് ലഖിംപൂര്‍ ഖേരിയില്‍ ഇന്ന് കര്‍ഷകര്‍ പ്രതിഷേധം സംഘിടിപ്പിക്കും. കൊലയാളി ആശിഷ് മിശ്രയുടെ പതിവ് മന്ത്രി സ്ഥാനത്ത് തുടരുമ്പോള്‍ അന്വഷണം നീതിപൂര്‍വ്വം നടക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇന്ന് ലംഖിപൂരില്‍ നടക്കുന്ന പ്രതിഷേധം തുടക്കമാണെന്നും ഇത് രാജ്യവ്യാപകമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിപ്പിച്ച്‌ സംഭവത്തില്‍ നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനുമടക്കം ഒമ്പത് പേരാണ് മരിച്ചത്. കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ച്‌ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശിഷ് മിശ്രയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കൊലപാതകം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയില്‍ ഹാജരാക്കി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
eng­lish sum­ma­ry; Farm­ers protest in Lakhim­pur today demand­ing res­ig­na­tion of Union Min­is­ter Ajay Mishra
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.