28 March 2024, Thursday

Related news

March 22, 2024
March 5, 2024
March 4, 2024
March 4, 2024
March 4, 2024
February 23, 2024
February 21, 2024
February 19, 2024
February 14, 2024
February 13, 2024

കര്‍ഷക പ്രതിഷേധം: ഹരിയാനയില്‍ ഏഴ് ജില്ലയില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തില്ല

Janayugom Webdesk
ന്യൂഡൽഹി
August 14, 2021 11:07 am

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാനയിലെ ഏഴ്‌ ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനാകാതെ ബിജെപി മന്ത്രിമാർ. കൈതാൽ, റോത്തക്ക്‌, സിർസ, കുരുക്ഷേത്ര, ജിന്ദ്‌, സോനിപത്ത്‌, ജജ്ജാർ ജില്ലകളില്‍ പതാക ഉയര്‍ത്തുന്നത്‌ ഡെപ്യൂട്ടി കമീഷണർമാർ. ചീഫ്‌ സെക്രട്ടറി ഇറക്കിയ കാര്യപരിപാടിയിലാണ് ഇക്കാര്യമുള്ളത്. ഡൽഹി അതിർത്തിയായ സിന്‍ഘുവിലും ടിക്രിയിലും കർഷകപ്രക്ഷോഭം തുടരുകയാണ്. ഈ ജില്ലകളിൽനിന്ന്‌ ധാരാളം കർഷകർ പങ്കെടുക്കുന്നുണ്ട്‌.

പ്രാദേശികമായും കർഷകർ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കർഷകരോഷം കാരണം ഒമ്പത്‌ മാസമായി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനും ഉപമുഖ്യമന്ത്രി ദുഷ്യന്ത്‌ ചാൗതാലയ്‌ക്കും മന്ത്രിമാർക്കും പൊതുചടങ്ങില്‍ പങ്കെടുക്കാനാകുന്നില്ല. നിശ്ചയിച്ച പരിപാടിയടക്കം മുഖ്യമന്ത്രി റദ്ദാക്കി. റോഡ്‌ ഒഴിവാക്കി ഹെലികോപ്‌ടറിലാണ്‌ അത്യാവശ്യ യാത്രകൾ. ബിജെപി, ജെജെപി നേതാക്കൾക്ക്‌ ഗ്രാമങ്ങളിൽ കർഷകർ വിലക്ക്‌ പ്രഖ്യാപിച്ചു. കർഷകരോട്‌ സംവദിക്കാൻ ആഗസ്‌ത്‌ ഒന്നുമുതൽ ‘തിരംഗ്‌ യാത്ര’ സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചെങ്കിലും നടക്കുന്നില്ല.

ENGLISH SUMMARY:Farmers protest: Min­is­ters in sev­en dis­tricts of Haryana did not hoist flags
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.