കാര്‍ഷിക കരിനിയമം നടപ്പിലാക്കിയ ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമെതിരെ ഹരിയാനയില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി തുടരുന്നു. ഫത്തേബാദില്‍ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ബന്‍വാരി ലാല്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകയോഗം നടന്ന സ്ഥലത്ത് ഇന്നലെ നൂറുകണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായെത്തി. കര്‍ഷകരെ തടയുന്നതിനായി ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. ബാരികേഡുകള്‍ മറികടന്ന് മുന്നേറിയ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ഝാജ്ജറില്‍ എംപി ഡോ. അര്‍വിന്ദ് ശര്‍മ, ബിജെപി നേതാക്കളായ വിനോദ് താവ്ഡെ, ഓംപ്രകാശ് ധന്‍ഖാഡ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലും കര്‍ഷകപ്രതിഷേധം നടന്നു.
ഞായറാഴ്ചയും ഹിസാര്‍, യമുനാനഗര്‍ ജില്ലകളില്‍ ബിജെപിയുടെ പരിപാടികളില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയതിനെതിരെയുള്ള സമരങ്ങളെ തകര്‍ക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും ടെലികോം സേവനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇതാണ് കര്‍ഷകര്‍ ബിജെപി-ജെജെപി പരിപാടികള്‍ തടയുന്നതിലേക്ക് എത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി, ബിജെപി-ജന്‍നായക് പാര്‍ട്ടി നേതാക്കളെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.
English summary; Farmers’ protests continue in Haryana
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.