മെയ് 2024 വരെ സമരം ചെയ്യാനും കർഷകർ തയ്യാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായിത്. ഡൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭം ആദർശകരമായ വിപ്ലവമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ ദിവസം നാഗ്പൂരിൽ പത്രസമ്മേളനത്തിലാണ് ടികായിത് ഇക്കാര്യം അറിയിച്ചത്. താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് ടികായിത് പറഞ്ഞു. എത്ര നാൾ കർഷകർ സമരം ചെയ്യുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അതേസമയം സമ്പന്നരായ കർഷകരാണ് സമരം ചെയ്യുന്നതെന്ന വാദം ടികായിത് നിരാകരിച്ചു. അനേകം ഗ്രാമങ്ങളിൽ നിന്നുള്ള കർഷകർ സമരത്തിൽ പങ്കാളികളാൻ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ കർഷകർ തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു.
കർഷിക നിയമം പിൻവലിക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെങ്കിൽ പ്രക്ഷോഭം ഇനിയും കുറേ നാൾ നീണ്ടുപോവുമെന്നും ടികായിത് പറഞ്ഞു.
English Summary : Farmers prepared to protest till 2024
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.