Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കാസര്‍കോട്

December 23, 2020, 3:29 pm

കര്‍ഷക പ്രക്ഷോഭം ഐക്യദാര്‍ഡ്യവുമായി കര്‍ഷക സംഘടനകളുടെ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു

Janayugom Online

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‌ പിന്തുണയുമായി സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യഗ്രഹം ജില്ലയില്‍ ആരംഭിച്ചു.
കാസര്‍കോട്‌ പുതിയ ബസ്‌സ്‌റ്റാന്‍ഡ്‌ പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ എം.പിയുമായ പി. കരുണാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ജനങ്ങളെ അന്നംമുട്ടിക്കുന്ന നിയമമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു. അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. കെ.പി സതീഷ്‌ ചന്ദ്രന്‍, എം. അസിനാര്‍, കുര്യാക്കോസ്‌ പ്ലാപറമ്പില്‍, കൈപ്രത്ത്‌ കൃഷ്‌ണന്‍ നമ്പ്യാര്‍, സിദ്ദീഖലി മൊഗ്രാല്‍, മുഹമ്മദ്‌ ഹനീഫ, രതീഷ്‌ പുരയില്‍, പി. ജനാര്‍ദ്ദനന്‍, പി.പി ശാന്ത, അസീസ്‌ കടപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സി.എച്ച്‌ കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. ഓരോ ദിവസവും തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ സത്യാഗ്രഹമിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക, ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക്‌ മതിയായ നഷ്ടപരിഹാരം നല്‍കുക, കാര്‍ഷികമേഖലയെ കോര്‍പറേറ്റുകള്‍ക്ക്‌ അടിയറ വെക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ അനിശ്‌ചിതകാല പ്രക്ഷോഭം ആരംഭിച്ചത്‌.