Web Desk

 തിരുവനന്തപുരം

December 18, 2020, 10:40 pm

കർഷകസമരത്തിന് ഐക്യദാർഢ്യം 23 ന്

Janayugom Online

കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യദാർഢ്യം. ഡിസംബർ 23 ന് രാവിലെ 10.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ കർഷക സമരത്തോടുള്ള ഐക്യദാർഢ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന നേതാക്കൾ ഐക്യദാർഢ്യത്തിൽ പങ്കെടുക്കുമെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.