Web Desk

ന്യൂഡൽഹി:

January 27, 2021, 8:59 pm

കര്‍ഷക സമരം; ചില ചെറുസംഘടനകൾ പിന്മാറി

Janayugom Online

സംയുക്തകർഷക പ്രക്ഷോഭത്തിൽ അക്രമസംഭവങ്ങളുടെ ഗൂഢാലോചനയിൽ കണ്ണികളായ ചില ചെറുസംഘടനകൾ സമരത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. സംയുക്തകർഷക സമിതിയിൽനിന്ന് നേരത്തേതന്നെ പുറത്താക്കപ്പെട്ട സംഘടനകളാണ് ഇത് അറിയിച്ചിരിക്കുന്നത്. ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി (എഐകെഎസ്‌സിസി) കൺവീനർ സ്ഥാനത്തുനിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട വി എം സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടന(ആർകെഎംഎസ്), ഭാനു പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ബികെയു ഭാനു എന്നിവയാണ് പിൻമാറിയത്. ഉത്തർപ്രദേശ് കേന്ദ്രമായി പ്രവർത്തിക്കുന്നവയാണ് ഈ രണ്ടുസംഘടനകളും. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നതിനാൽ ഡിസംബർ 14ന് എഐകെഎസ്‌സിസിയുടെ കൺവീനർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട വ്യക്തിയാണ് വി എം സിങ്.

ENGLISH SUMMARY: Farm­ers’ strike; Some small orga­ni­za­tions withdrew

YOU MAY ALSO LIKE THIS VIDEO