Web Desk

ന്യൂഡല്‍ഹി

December 27, 2020, 8:36 am

കര്‍ഷക സമരം; സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയിൽ പങ്കെടുക്കുമെന്ന് സംഘടനകൾ

Janayugom Online

രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം ഇന്ന് മുപ്പത്തിരണ്ടാം ദിവസത്തിലേക്ക്. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. 29ന് രാവിലെ 11 മണിക്കാണ് ചാര്‍ച്ച. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവിശ്യം തന്നെയാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്നത്. കര്‍ഷകരുടെ റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. കൂടാതെ ദേശീയ പാതകളില്‍ ടോള്‍ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്. മുപ്പതിന് ഡല്‍ഹി അതിര്‍ത്തിളിലൂടെ മാര്‍ച്ചും നടത്താന്‍ കര്‍ഷക സംഘടകള്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി പൊലീസ് കമ്മീഷണര്‍. പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ൻ കീ ബാത്ത് നടക്കുമ്പോൾ പാത്രം കൊട്ടിയും കൈ കൊട്ടിയും പ്രതിഷേധിക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധ സ്ഥലങ്ങളിലും കർഷകർ പ്രതിഷേധിക്കും.

ENGLISH SUMMARY:Farmers’ strike; The orga­ni­za­tions said they would take part in the dis­cus­sion called by the government
You may also like this video