Web Desk

ന്യൂഡൽഹി:

February 06, 2021, 8:27 pm

കർഷക സമരം: പിന്തുണച്ച് ഓസ്‌കാർ അവാർഡ് ജേതാവ് സൂസൻ സരാൻഡനും

Janayugom Online

കർഷക സമരത്തെ പിന്തുണച്ച് മ‌റ്റൊരു ഹോളിവുഡ് താരവും ഓസ്‌കാർ അവാർഡ് ജേതാവുമായ സൂസൻ സരാൻഡനും രംഗത്തെത്തി. ‘ഇന്ത്യയിലെ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.’ സൂസൻ ട്വി‌റ്ററിൽ കുറിച്ചു. ഇവർ ആരാണെന്നും എന്തിനാണ് സമരം ചെയ്യുന്നതെന്നും തന്റെ ആരാധകരെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട് സൂസൻ. 18,000ലധികം ലൈക്കുകളും ഏഴായിരത്തിലധികം കമന്റുകളും സൂസന്റെ പോസ്‌റ്റിന് ലഭിച്ചു.

‘സ്‌റ്റെ‌പ്മാം, തെൽമ, ലൂയിസ് മുതലായ സിനിമകളിലൂടെ പ്രശസ്‌തയാണ് സൂസൻ. മുൻപ് അമേരിക്കൻ സർക്കാരിന്റെ രൂക്ഷ വിമർശകയും സാമൂഹ്യപ്രവർത്തകയുമായിരുന്നു സൂസൻ. ഗോവൻ ചലച്ചിത്രമേളകളിലുൾപ്പടെ സൂസൻ പങ്കെടുത്തിട്ടുണ്ട്.

ENGLISH SUMMARY; Farm­ers’ Strug­gle: Sup­port­ed by Oscar Award win­ner Susan Sarandon

YOU MAY ALSO LIKE THIS VIDEO