Web Desk

ന്യൂഡല്‍ഹി:

February 09, 2021, 7:51 pm

പ്രക്ഷോഭ ജീവി പരാമര്‍ശത്തില്‍ അഭിമാനമെന്ന് കര്‍ഷകര്‍

Janayugom Online

ഇന്ത്യയില്‍ പുതിയൊരു വിഭാഗം പ്രക്ഷോഭ ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിന് തക്കതായ മറുപടി നൽകി കര്‍ഷക സംഘടനകള്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം പ്രക്ഷോഭ ജീവികളാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തി. അതിനാല്‍ സമര ജീവിയെന്നതില്‍ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.

ബിജെപിയും അവരുടെ മുന്‍ഗാമികളും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ല. ജനങ്ങളുടെ പ്രക്ഷോഭങ്ങളെ അവര്‍ ഭയപ്പെടുന്നു. ഇന്നത്തെ കര്‍ഷക സമരത്തെ ബിജെപിക്കാര്‍ ഭയപ്പെടുന്നത് അതുകൊണ്ടാണെന്നും കര്‍ഷക സംഘടനകള്‍ വിമര്‍ശിച്ചു.ഇപ്പോഴും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെങ്കില്‍ പാടങ്ങളിലേക്ക് തിരിച്ചുപോകാന്‍ കര്‍ഷകര്‍ക്ക് സന്തോഷമേയുള്ളു. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യ മനോഭാവാണ് പ്രക്ഷോഭം നീണ്ടുപോകാന്‍ കാരണമെന്നും കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

ENGLISH SUMMARY: FARMERS TO MODI

YOU MAY ALSO LIKE THIS VIDEO