16 April 2024, Tuesday

കര്‍ഷകരുടെ ട്രാക്ടര്‍ റാലി മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2021 10:38 pm

പാര്‍ലമെന്റിലേക്കുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് (സന്‍സദ് ചലോ) മാറ്റിവച്ചു.  29 പാര്‍ലമെന്റ് റാലി തീരുമാനിച്ചിരുന്നത്. എന്നാല്‍ 29 നു തന്നെ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് റാലി മാറ്റിവയ്ക്കുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ അറിയിച്ചു.
തുടര്‍ നടപടികള്‍ സംബന്ധിച്ച് ഡിസംബര്‍ നാലിനു ചേരുന്ന യോഗം തീരുമാനമെടുക്കും. തങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രക്ഷോഭ നടപടികള്‍ തുടരുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാവ് ദര്‍ശന്‍ പാല്‍ വ്യക്തമാക്കി.
മിനിമം താങ്ങുവില ഉറപ്പാക്കുക, സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, സ്മാരകം നിര്‍മ്മിക്കുക, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സസ്പെന്‍ഡ് ചെയ്യുക, കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കല്‍ ബില്‍, വൈദ്യുത ബില്‍ തുടങ്ങിയവ റദ്ദാക്കുക എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മറുപടി കത്തിനായി ഡിസംബര്‍ നാല് വരെ കാത്തിരിക്കുമെന്നും അടുത്ത നടപടി അതിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കര്‍ഷകര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിക്കുന്നതിനു വേണ്ടി സമിതിയെ നിയമിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരെ അറിയിച്ചു. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിച്ചതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാമെന്നും തോമര്‍ പറഞ്ഞു. അതേസമയം കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്നതിനുള്ള ബില്ലിനെ കുറിച്ച് കേന്ദ്രമന്ത്രി ഒന്നും പരാമര്‍ശിച്ചില്ല.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള ബില്‍ അവതരിപ്പിക്കുന്നതിനായി നാളെ പാര്‍ലമെന്റില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Farm­ers’ trac­tor ral­ly changed
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.