സ്വാതന്ത്ര്യ ദിനത്തില്‍ ഹരിയാനയിലെ ജിന്ദില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. ട്രാക്ടര്‍ റാലി നടത്തുന്നത് മോശമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ജിന്ദിലെ ജനങ്ങള്‍ വിപ്ലവകാരികളാണ്. ഓഗസ്റ്റ് 15ന് ട്രാക്ടര്‍ റാലി നടത്താനുള്ള തീരുമാനം അവരുടേതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം എന്താണെന്ന് അറിയില്ല’ എന്നും ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യദിനത്തില്‍ ഒരു ബിജെപി മന്ത്രിയെപ്പോലും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ സമ്മതിക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഒരു ബിജെപി നേതാവു പോലും സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തില്ല. എന്നാല്‍ ജിന്ദില്‍ അവര്‍ എത്തിയാല്‍ തടയില്ലെന്നും കര്‍ഷക നേതാവായ ബിജേന്ദ്ര സിന്ധു പറഞ്ഞു.
ജിന്ദ് നഗരത്തില്‍ ഒട്ടാകെ ട്രാക്ടര്‍ റാലി നടക്കും. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ പതാകയും ട്രാക്ടറുകളില്‍ സ്ഥാപിക്കും. റാലിയുടെ റൂട്ട് പ്ലാന്‍ പ്രൊപ്പോസല്‍ ജില്ലാ പൊലീസ് കമ്മിഷണര്‍ക്ക് നല്‍കുമെന്നും സിന്ധു പറഞ്ഞു.
അതേസമയം സെപ്റ്റംബര്‍ അഞ്ചിന് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ലഖ്നൗവില്‍ രാകേഷ് ടിക്കായത്ത് ആണ് മഹാപഞ്ചായത്തിന്റെ പ്രഖ്യാപനം നടത്തിയത്. കേന്ദ്രത്തിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാനങ്ങളില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മഹാപഞ്ചായത്ത് നടത്തുന്നത്. ‘മിഷന് യുപി’, ‘മിഷന് ഉത്തരാഖണ്ഡ്’ എന്നാണ് ഇതിനെ സംയുക്ത കിസാന്‍ മോര്‍ച്ച വിശേഷിപ്പിച്ചത്.
English summary; Farmers’ tractor rally on Independence Day
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.