Web Desk

ന്യൂഡല്‍ഹി

January 12, 2021, 10:14 am

കാര്‍ഷിക നിയമം;നിലപാട് കടുപ്പിച്ച് കര്‍ഷകര്‍,വിദഗ്ധസമിതിയുമായി സഹകരിക്കില്ല

Janayugom Online

കാർഷിക നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയമിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന് പഞ്ചാബിലെ കർഷകർ. സർക്കാരും കർഷകരും തമ്മിലാണ് വിഷയം. നിയമം റദ്ദാക്കാതെ സ്റ്റേ ചെയ്തിട്ട് കാര്യമില്ലന്നും കർഷക സംഘടനകൾ അറിയിച്ചു. കർഷകരുടെ നിലപാട് അഭിഭാഷകരെ അറിയിച്ചിട്ടുണ്ട്.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ സുപ്രീംകോടതി ഇന്നലെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.അതേസമയം കേന്ദ്ര സര്‍ക്കാരും തങ്ങളുടെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തു.

നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കുന്നു. സമരം റാം ലീല മൈതാനത്തിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും.

ENGLISH SUMMARY:Farmers will not co-oper­ate with the expert com­mit­tee by tight­en­ing their grip

YOU MAY ALSO LIKE THIS VIDEO