വെള്ളക്കെട്ടിൽ വഴിമുട്ടി ഫറോക്ക് റയിൽവേ സ്റ്റേഷൻ

Web Desk

ഫറോക്ക്

Posted on February 27, 2020, 10:32 pm

വ്യാഴാഴ്ച പുലർച്ചെ പെയ്ത ശക്തമായ മഴയിൽ ഫറോക്ക് റയിൽവേ സ്റ്റേഷന്റെ പ്രധാന കവാടം വെള്ളത്തിലായി. മഴവെള്ളം കെട്ടി നിന്നാണ് വഴിയടഞ്ഞത്. ഫറോക്കിൽ റോഡു നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഒഴുക്കുചാലുകളുടെ പാർശ്വഭിത്തികൾ ഉയരത്തിലാകയാലാണ് വെള്ളക്കെട്ടുണ്ടായത്. വാഹനങ്ങൾക്കും കാൽനടക്കാർക്കും വെള്ളക്കെട്ട് പ്രശ്നമായിരിക്കുകയാണ്. സ്റ്റേഷനിൽ നിന്ന് പള്ളിത്തറ റോഡിലേക്കുള്ള ചെറിയ ഇടനാഴിയാണ് യാത്രക്കാർക്ക് ഇപ്പോൾ ആശ്രയം. വ്യാഴാഴ്ച വൈകുന്നേരമായിട്ടും വെള്ളക്കെട്ടൊഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് പരിശ്രമം ഉണ്ടായിട്ടില്ല .സി ഡി എ കോംപ്ലെക്സിലും പഴയ ഫാറൂക്ക് ആശുപത്രി കോംപ്ലെക്സിലും ഉണ്ടായ വെള്ളക്കെട്ടും വ്യാപാരികളെയും ജനങ്ങളെയും വിഷമിപ്പിച്ചു. റോഡു നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഡ്രൈനേജിലേക്ക് വെള്ളമൊഴുകാത്തതാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണമായത്.

Eng­lish Sum­ma­ry: farook rail­waysta­tion issue