ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ കരുതൽ തടങ്കലിൽ നിന്ന് മോചിപ്പിച്ചു. ഏഴ് മാസവും എട്ട് ദിവസങ്ങളും നീണ്ട നിന്ന കരുതൽ തടങ്കലിന് ശേഷമാണ് മുൻ മുഖ്യമന്ത്രിക്ക് മോചനം ലഭിക്കുന്നത്.ഫാറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
Govt issues orders revoking detention of Dr Farooq Abdullah pic.twitter.com/tcBzkwY7dI
— Rohit Kansal (@kansalrohit69) March 13, 2020
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് കരുതലെന്ന നിലയിൽ ഫാറൂഖ് അബ്ദുള്ളയടക്കമുള്ള നേതാക്കളെ സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതുസുരക്ഷാ നിയമവും ഫറൂഖ് അബ്ദുള്ളയുടെ പേരില്‍ ചുമത്തിയിരുന്നു. അതേസമയം തടങ്കലിലുള്ള മറ്റു മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും മോചിപ്പിച്ചിട്ടില്ല.
English Summary; Farooq Abdullah to be released after over seven months in detention
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.