ഫറോക്ക് : പ്ലാസ്റ്റിക് നിരോധനത്തിന്റെ സന്ദേശവുമായി ഫറോക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രചാരണ ഘോഷയാത്ര സംഘടിപ്പിച്ചു.
പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച ഘോഷയാത്ര നഗരസഭാദ്ധ്യക്ഷ കെ. കമറു ലൈല ഉദ്ഘാടനം ചെയ്തു. കെ. മൊയ്ദീൻ കോയ അധ്യക്ഷത വഹിച്ചു.
ഹരിതകർമസേന, സ്റ്റുഡൻറ് പൊലീസ്, കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ , റസിഡെൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു. നഗരസഭാ സമിതി അദ്ധ്യക്ഷരായ ടി നുസ്രത്ത്, യു സുധർമ്മ, പി ആസിഫ് , തുടങ്ങിയവർ നേതൃത്വം നൽകി. നഗരസഭാ സെക്രട്ടറി പി. ആർ. ജയകുമാർ സ്വാഗതവും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. എം. സജി നന്ദിയും പറഞ്ഞു.
English summary: farooq conducted campaign about ban of plastic
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.