നിലക്കലിലെ ആക്രമണത്തില്‍ ഫസല്‍ വധക്കേസിലെ പ്രതിയും

Web Desk
Posted on October 18, 2018, 2:41 pm

നിലക്കലില്‍ ആക്രമണം നടത്തിയതിന് മുന്നില്‍ തലശ്ശേരിയിലെ ഫസല്‍ വധക്കേസ് പ്രതി കുപ്പി സുബീഷ്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിലക്കല്‍ അക്രമികളുടെ ചിത്രത്തില്‍ മുഖം മറച്ച്‌ നില്‍ക്കുന്നത് കുപ്പി സുബീഷാണെന്ന് റിപ്പോര്‍ട്ടുകള്‍. അയപ്പ ഭക്തരെന്നും സമരക്കാരെന്നും പറഞ്ഞ് അക്രമത്തിന് നേതൃത്വം കൊടുത്തവരാണ് ഇവര്‍.

കുപ്പി സുബീഷിനെ അറിയുന്ന തലശ്ശേരിയിലെയും മാഹിയിലെയും ചിലര്‍ ഫേസ് ബുക്കിലൂടെയാണ് കുപ്പി സുബീഷിനെ തിരിച്ചറിഞ്ഞിരിക്കുന്നത്.

തലശേരി ഫസല്‍ വധം നടത്തിയത് താനാണെന്ന് ആര്‍എസ്എസുകാരനായ കുപ്പി സുബീഷ് തുറന്ന് സമ്മതിച്ചിരുന്നു. മാഹിയിലെ കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകത്തിലും മുഖ്യപങ്ക് വഹിച്ചത് സുബീഷാണ്.

പമ്പയിലും നിലയ്ക്കലും തമ്ബടിച്ച അക്രമികളില്‍ സംസ്ഥാനത്തെ വന്‍ ക്രിമിനല്‍ സംഘമുണ്ടെന്ന് പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.