28 March 2024, Thursday

ഫാഷന്‍ ബ്ലോഗറെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

Janayugom Webdesk
June 26, 2022 10:09 am

ഫാഷന്‍ ബ്ലോഗറെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൈയും കാലും കെട്ടിയാണ് ഫാഷന്‍ ബ്ലോഗര്‍ റിതിക സിംഗിനെ ഭര്‍ത്താവ് ആകാശ് ഗൗതം തള്ളിയിട്ടത്.

ആഗ്രയില്‍ സുഹൃത്തിനൊപ്പം ഫ്ളാറ്റില്‍ താമസിക്കുകയായിരുന്നു മുപ്പതുകാരിയായ റിതിക. ഭര്‍ത്താവ് ആകാശ് ഫ്ളാറ്റില്‍ വരികയായിരുന്നു. സുഹൃത്തിനൊപ്പം താമസിക്കുന്നതിനെ ചൊല്ലി റിതിയും ഭര്‍ത്താവും തമ്മില്‍ വാക്പോര് നടക്കുന്നതിനിടെയാണ് ഭര്‍ത്താവ് അക്രമാസക്തനായത്.

ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍ ബ്ലോഗറായ റിതികയിക്ക് ഇന്‍സറ്റഗ്രാമില്‍ 44,000 ഫോളോവേഴ്സുണ്ട്. 2014 ലാണ് റിതികയും ആകാശും കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. ആകാശിന് സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാതിരുന്നതിനാല്‍ റിതികയുടെ ശമ്പളം പിടിച്ചുവാങ്ങുക പതിവായിരുന്നുവെന്ന് റിതികയുടെ കുടുംബം ആരോപിച്ചു.

വിവാഹ ശേഷം തന്നെ റിതികയ്ക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. ഒരിക്കല്‍ തേപ്പ് പെട്ടി കൊണ്ട് പൊള്ളിച്ചിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.

Eng­lish sum­ma­ry; fash­ion blog­ger thrown from the top of a build­ing was killed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.