November 27, 2022 Sunday

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ വീണ്ടും കേസ്

Janayugom Webdesk
കാസര്‍കോട്
October 4, 2020 9:48 am

ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഒരു കേസ് കൂടി. തൃക്കരിപ്പൂര്‍ സ്വദേശി ഫെെസലിന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഇദ്ദേഹം ഒരു കോടി രൂപയാണ്  ജ്വല്ലറിയില്‍ നിക്ഷേപിച്ചത്. ഇതോടെ നിക്ഷേപ തട്ടിപ്പില്‍ കമറുദ്ദീനെതിരെയുള്ള കേസുകളുടെ എണ്ണം 77 ആയി.

ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് പുറമേ നികുതി വെട്ടിപ്പും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ജ്വലറിയുടെ വിവിധ ശാഖകളിലായി 1.41 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. പിഴയും പലിശയുമടക്കം ജിഎസ്ടി വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല.

Eng­lish sum­ma­ry: Fash­ion gold case followup

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.