Web Desk

November 30, 2020, 10:10 am

എംസി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Janayugom Online

കാസർകോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജ്വല്ലറിയുടെ ദൈനം ദിന പ്രവർത്തനങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ജാമ്യ ഹർജിയിൽ എംഎൽഎയുടെ വാദം. നേരത്തെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കമറുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹർജിയിൽ സർക്കാർ ഇന്ന് കോടതിയെ നിലപാടറിയിക്കും.

Eng­lish sum­ma­ry; fash­ion gold fraud case lat­est updation

You may also like this video;