Web Desk

തൃക്കരിപ്പൂർ

October 22, 2020, 11:52 am

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; എം സി കമറുദ്ദീനെതിരെ എതിര്‍ സത്യവാങ്മൂലം നല്‍കി അന്വേഷണ സംഘം

Janayugom Online

ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിവിലായി പരിഗണിക്കേണ്ട കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എം സി കമറുദ്ദീന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന കമറുദ്ദീന്റെ വാദത്തിനെതിരാണ് അന്വേഷണ സംഘത്തിന്റെ പുതിയ നടപടി.

കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി പൂക്കോയ തങ്ങളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

സത്യവാങ്മൂലത്തില്‍ ആവശ്യമായ തെളിവുകള്‍ സംഘം നല്‍കിയിട്ടുണ്ട്. അതേസമയം പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് ജ്വല്ലറി ചെയര്‍മാന്‍ എം. സി. കമറുദ്ദീന്‍ എംഎല്‍ എയെയും, എംഡി ടി. കെ. പൂക്കോയ തങ്ങളുടെയും വീട്ടിലേക്ക് ഇന്നലെ വൈകീട്ട് നിക്ഷേപകര്‍ മാര്‍ച്ച് നടത്തിയിരുന്നു.

ENGLISH SUMMARY:Fashion gold jew­el­ry scam; Inves­ti­ga­tion team files affi­davit against MC Kamaruddin
You may also like this video