KASARAGOD BUREAU

കാസര്‍കോട്‌

December 17, 2020, 6:17 pm

ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ്പ തട്ടിപ്പ്‌: ജ്വല്ലറി മാനേജര്‍ കീഴടങ്ങി

Janayugom Online

എം സി ഖമറുദീന്‍ എം എല്‍ എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ്പ തട്ടിപ്പ്‌ കേസിലെ നാലാം പ്രതിയും ജ്വല്ലറിയുടെ മാനേജരുമായ സൈനുല്‍ ആബിദ്‌ (52 ) പൊലീസിന്‌ മുമ്പാക കീഴടങ്ങി. വ്യാഴാഴ്‌ച്ച വൈകീട്ട്‌ നാലോടെയാണ്‌ ജില്ലാ പൊലീസിന്‌ മുമ്പാകെ കീഴടങ്ങിയത്‌. ഇതോടെ ഈ കേസില്‍ രണ്ട്‌ പേര്‍ അറസ്റ്റിലായി. നേരത്തേ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്യുകയായിരുന്നു. എം എല്‍ എയുടെ അറസ്റ്റിനെ തുടര്‍ന്ന്‌ കേസിലെ മറ്റ്‌ പ്രതികളായ പൂക്കോയ തങ്ങള്‍, മകന്‍ ഹിഷാം ജ്വല്ലറി മാനേജര്‍ സൈനൂല്‍ ആബിദ്‌, എന്നിവര്‍ ഒളിവില്‍ പോയിരുന്നു.

മൂന്നു പേര്‍ക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്കോട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. കേസ്‌ അന്വേഷണം മെല്ലെ നീങ്ങുയയാണെന്നും പ്രതികളെ മുഴുവനും അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ നിക്ഷേപകരുടെ കൂട്ടായ്‌മ എസ്‌.പി.ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയിരുന്നു.ഇതിനിടെ സൈനുല്‍ ആബിദ്‌ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ പരിഗണിച്ച കോടതി അന്വേഷണ സംഘത്തിന്‌ മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഇന്നലെ ഹാരജരായത്‌.

Eng­lish sum­ma­ry: Jew­ellery man­ag­er arrested
You may also like this video: