ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം. സി. കമറുദീൻ എംഎൽഎ മുഖ്യസൂത്രധാരനെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തന്റെ രാഷ്ട്രിയ സ്വാധീനം എംഎൽഎ തട്ടിപ്പിന് ഉപയോഗിച്ചെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. എന്നാൽ രേഖകളിൽ മാത്രമാണ് താൻ ജ്വല്ലറി ചെയർമാനെന്നും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും കമറുദീൻ കോടതിയെ അറിയിച്ചു. ഹർജിയിൽ വ്യാഴാഴ്ച വിധി പറയും.സ്വർണ നിക്ഷേപ തട്ടിപ്പ് കേസിൽ എം സി ഖമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതിയാണ്. മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങളാണ് ഒന്നാംപ്രതി. കേസിൽ ഇരുവർക്കും തുല്യപങ്കാളിത്തമാണുളളതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. എംഎൽഎ പദവി ഉപയോഗിച്ച് കേസ് അട്ടിമറിച്ചേക്കുമെന്നതിനാൽ ഖമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
പൊതുപ്രവർത്തകനായ എം സി ഖമറുദ്ദീനും ആത്മീയനേതാവായ പൂക്കോയ തങ്ങളും ജനസ്വീകാര്യത മുതലെടുത്ത് നടത്തിയ ആസൂത്രിതവഞ്ചനയാണിതെന്നും വ്യക്തമാക്കി . ഓഹരി ഉടമകളും ഡയറക്ടർമാരും അല്ലാത്ത നിരവധി പേരിൽനിന്ന് അനധികൃതനിക്ഷേപം സ്വീകരിച്ചു. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബംഗളൂരുവിൽ ഭൂമി വാങ്ങിയത് ഇത് കമ്പനിയുടെ ആസ്തി രേഖയിൽ ഉൾപ്പെടുത്തിയില്ല. ജ്വല്ലറി പൂട്ടിയശേഷം രഹസ്യമായി ആസ്തികൾ മുഴുവൻ വിറ്റു. ഇതൊക്കെയാണ് വഞ്ചനയ്ക്ക് തെളിവായി കോടതി മുൻപാകെ ചൂണ്ടിക്കാട്ടുന്നത്.
ENGLISH SUMMARY: fashion gold scam case mc kamarudhin more updates
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.