29 March 2024, Friday

ഫാഷൻ ജ്വല്ലറി തട്ടിപ്പ്‌:പൂക്കോയ തങ്ങൾ റിമാൻഡിൽ, ഒളിവിൽ കഴിഞ്ഞത് നേപ്പാളിൽ

Janayugom Webdesk
കാഞ്ഞങ്ങാട്
August 11, 2021 8:22 pm

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ കോടതിയിൽ കീഴടങ്ങിയ ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ ഹോസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് ഉച്ചക്ക് കാസർകോട് ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങുമെന്ന് സൂചന ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഹോസ്ദുർഗ് കോടതിയിൽ ഇന്നലെ ഉച്ചയോടെ നടകീയമായി കീഴടങ്ങിയത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര ‚ഹോസ്ദുർഗ് ‚ബേക്കൽ ‚കാസർകോട് ‚പയ്യന്നൂർ, തലശ്ശേരി ‚തൃശൂർ ഉൾപ്പെടെ ഇയാൾക്ക് എതിരെ 166 കേസുകളാണ് ഉള്ളത്. 

ഇതിൽ 138 കേസും കാസർകോട് ജില്ലയിൽ തന്നെയാണ്. ജ്വല്ലറി ചെയർമാൻ മുൻ എംഎൽഎമായ എം സി ഖമറുദ്ദീൻ അറസ്റ്റിലായതിനെ തുടർന്ന് നവംബർ ഏഴു മുതൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഈ കാലയളവിൽ നേപ്പാളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൂക്കോയ തങ്ങൾ പറഞ്ഞു. പ്രതിക്ക് വേണ്ടി അഡ്വ.പി വൈ അജയകുമാർ കോടതിയിൽ ഹാജരായി. രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസാണിത്. 

കാസർകോട്-കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി മൊയ്തീൻ കുട്ടി, ഡിവൈഎസ്പി എം സുനിൽകുമാർ, സി ഐ മധുസുതനൻ ‚എസ് ഐഒടി ഫിറോസ് ‚സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി പി മധു എന്നിവരുടെ മേൽനേട്ടത്തിലാണ് ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. കണ്ണൂർ കാസർകോട് ജില്ലകളിലായി 21 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.

ENGLISH SUMMARY:Fashion Jew­el­ery Fraud: Pookoya Than­gal in remand, abscond­ing in Nepal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.