നിധി ചോര്‍ഡിയയുടെ ദ്വിദിന ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ പോപ്അപ് കൊച്ചിയില്‍

Web Desk
Posted on July 09, 2019, 7:22 pm

കൊച്ചി: പ്രശസ്ത ഫാഷന്‍ ലേബലായ നിധീസ് ഉടമസ്ഥ നിധി ചോര്‍ഡിയ ക്യൂറേറ്റ് ചെയ്യുന്ന നിധീസ് എന്‍വോഗ് പോപ്അപ് ജൂലൈ 12, 13 തീയതികളില്‍ കൊച്ചയില്‍ നടക്കും. ഡിസൈനര്‍ വസ്ത്രങ്ങള്‍ ജ്വല്ലറി, ഹോം ഡെക്കോര്‍, ടാററ്റ് കാര്‍ഡ് റീഡര്‍മാര്‍, ബേക്കിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെട്ട വമ്പന്‍ ശേഖരമാണ് പനമ്പിള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലില്‍ 28 സ്റ്റാളുകളിലായി അണിനിരക്കുകയെന്ന് നിധി ചോര്‍ഡിയ പറഞ്ഞു. ചെന്നൈയിലെ വിജയകരമായ പോപ്അപിനു ശേഷമാണ് സംഘം കൊച്ചിയിലെത്തുന്നത്.

എത്‌നിക് ഡ്രെസ്സുകളും പാര്‍ട്ടിവെയറുകളുമുള്‍പ്പെട്ട ഹീനാ ലുണാവട്, സെമിഫോര്‍മല്‍ ഇന്ത്യന്‍ ഡ്രെസ്സുകളും സ്യൂട്ടുകളുമുള്‍പ്പെട്ട നിധീസ്, ഹാന്‍ഡ്‌വൂവന്‍ സാരികളുടെ തുര്യ, ആക്‌സസറികളുമായി ബിബ്ലിംഗ്, ഇന്‍ഡോവെസ്‌റ്റേണ്‍ ക്ലോതിംഗുമായി ലൈന്‍ ദ ഇന്‍സെപ്ഷന്‍, കുര്‍ത്തകളുടെ മെറിയാന്‍ ബൂത്തിക്, ഹാന്‍ഡ് പെയ്ന്റഡ് ബാഗുകളുടേയും കുടകളുടേയും ശേഖരമായ അനന്യ, ടാററ്റ് കാര്‍ഡ് റീഡിംഗുമായി ശ്രേയ ഗുപ്ത, ഡെര്‍മാറ്റോളജിസ്റ്റ് ഡോ. അനു, എഗ്‌ലെസ് ഐസ്‌ക്രീമുകളുമായി ഡോ. വസുന്ധര തുടങ്ങിയവയാണ് കൊച്ചിയിലെ പോപ്അപിലുണ്ടാവുക. രാവിലെ 10:30 മുതല്‍ വൈകീട്ട് 8 വരെയാണ് സമയം. വിവരങ്ങള്‍ക്ക് 98842 22990.

YOU MAY LIKE THIS VIDEO