Thursday
22 Aug 2019

ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കായി സൗന്ദര്യമത്സരം

By: Web Desk | Friday 16 August 2019 3:51 PM IST


കൊച്ചി: ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കായി സൗന്ദര്യമത്സരം നടത്തുന്നു .18 നും 25 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായാണ് മത്സരം. മിസ് കേരള സ്‌പെഷ്യല്‍ 20 19 എന്ന് പേരിട്ടിരിക്കുന്ന ഷോ അടുത്ത മാസം 21 ന് കൊച്ചിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

മത്സരത്തിനു മുന്നോടിയായി തിരുവന ന്തപുരം ,എറണാകുളം ,തൃശൂര്‍ ,കോഴിക്കോട് ജില്ലകളില്‍ ഓഡിഷന്‍ നടത്തുമെന്ന് സംഘാടകരായ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷ്ണല്‍ പ്രസിഡണ്ട് വര്‍ഗീസ് പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ,രണ്ടാം സമ്മാനമായി അന്‍പതിനായിരം രൂപയും പതിനായിരം രൂപയുടെ പ്രോ ത്സാഹനസമ്മാ നങ്ങളും നല്‍കും .പങ്കെടുക്കുന്ന 24 പേര്‍ക്കും സമ്മാനങള്‍ നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഇത്തരം മത്സരങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത് പ്രശസ്ത കൊറി യോഗ്രാഫറായ ഡാലു കൃഷ്ണദാസ് പറഞ്ഞു .രജിസ്‌ട്രേഷന് 95 26 26 99 77 എന്ന നമ്പറില്‍ ബന്ധപ്പെടണം.

YOU MAY LIKE THIS VIDEO