യുവ ഡിസൈനേഴ്സ് അവതരിപ്പിക്കുന്ന ഫാഷന്‍ ഷോ നാളെ

Web Desk
Posted on June 22, 2018, 3:28 pm

കൊച്ചി: ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ യുവ ഡിസൈനേഴ്സ് അവതരിപ്പിക്കുന്ന ഫാഷന്‍ ഷോ നാളെ നടക്കും. വൈകിട്ട് ഏഴു മണി മുതല്‍ ആരംഭിക്കുന്ന ഷോയില്‍ പത്ത് നവീന ആശയങ്ങളില്‍ എണ്‍പത് മികച്ച സൃഷ്ടികളാണ് മോഡലുകള്‍ അവതരിപ്പിക്കുന്നത്. ‘ചെയ്ഞ്ച്’ എന്നതാണ് ഷോയുടെ പ്രമേയം. റെഡി ടു വെയര്‍, ഓഡോ കുര്‍വേ, ആക്റ്റിനോവലിയ, ഗോത്രീ കളക്ഷന്‍, ടെക്‌നോ റോവര്‍ തുടങ്ങിയ കളക്ഷനുകള്‍ ഷോയില്‍ അവതരിപ്പിക്കും. ഇന്‍റീരിയല്‍ ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ പരിസ്ഥിതി പരിപാലനം മുന്‍നിര്‍ത്തിയുള്ള പ്രദര്‍ശനം വൈകിട്ട് നാല് മണി മുതല്‍ നടക്കും. പ്രത്യേക ജൂറി വിജയികളെ തിരഞ്ഞെടുക്കും. ജെഡി എജ്യുക്കേഷന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി നിലേഷ് ദലാല്‍, സാന്‍ഡ്ര സിക്വേറ, കൊറിയോഗ്രാഫന്‍ ഡാലു കൃഷ്ണദാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഫോട്ടോ: വി എന്‍ കൃഷ്ണപ്രകാശ്