16 April 2024, Tuesday

Related news

April 15, 2024
April 4, 2024
March 22, 2024
March 21, 2024
March 18, 2024
March 13, 2024
March 12, 2024
March 12, 2024
March 11, 2024
March 10, 2024

ഫാസ്റ്റ് ബൗളര്‍ നടരാജന് കോവിഡ്; വിജയ് ശങ്കറുള്‍പ്പെടെ ആറ് പേര്‍ ഐസൊലേഷനില്‍

Janayugom Webdesk
ദുബായ്
September 22, 2021 10:21 pm

സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളര്‍ ടി നടരാജന് കോവിഡ്. ഇതേ തുടര്‍ന്ന് നടരാജനെയടക്കം ആറു പേരെ ഐസൊലേഷനിലേക്ക് മാറ്റി. നടരാജന്റെ സഹതാരമായ വിജയ് ശങ്കര്‍ ഉള്‍പ്പെടെ ആറ് പേരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ ഫലത്തിലാണ് ഇവര്‍ക്ക് കോവിഡ് പോസിറ്റീവായത്. 

എസ്ആര്‍എച്ച് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, ടീം മാനേജര്‍ വിജയ് കുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് ജെ ശ്യാംസുന്ദര്‍, ടീം ഡോക്ടര്‍ അഞ്ജന വണ്ണന്‍, ലോജിസ്റ്റിക്‌സ് മാനേജര്‍ തുഷാര്‍ ഖേഡ്കര്‍, നെറ്റ് ബൗളര്‍ പെരിയസാമി ഗണേശന്‍ എന്നിവരെയാണ് ഐസൊലേഷനില്‍ ആക്കിയിരിക്കുന്നത്. ബാക്കിയുള്ള ഹൈദരാബാദ് താരങ്ങളെല്ലാം നെഗറ്റീവായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദുബായിലെ മത്സരം കൃത്യസമയത്ത് നടത്താന്‍ തീരുമാനിച്ചത്.

ENGLISH SUMMARY:Fast bowler Natara­jan has covid
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.