Web Desk

വാഷിങ്ടണ്‍

January 09, 2021, 5:32 pm

കോവിഡ് വൈറസിന് പുതിയ വകഭേദം; യുകെ വൈറസിനെക്കാള്‍ അപകടകാരി, മുന്നറിയിപ്പ്

Janayugom Online

വ്യാപന ശേഷി കൂടിയ കോവിഡിന്റെ പുതിയ ഒരു വകഭേദം അമേരിക്കയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. യുകെ യില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്ര കോവിഡ് വകഭേദത്തെക്കാള്‍ കൂടുതല്‍ വ്യാപന ശേഷിയുളളതാണ് അമേരിക്കയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുക്കള്‍.

കോവിഡ് വൈറസിന്റെ യുഎസ് വകഭേദം രാജ്യത്ത് ഇതിനോടകം തന്നെ പടര്‍ന്നുകൊണ്ടിരിക്കുകയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വസന്തകാലത്തും വേനല്‍കാലത്തും റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളെക്കാള്‍ ഇരട്ടിയോളമാണ് അമേരിക്കയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ധനവ് കോവിഡിന്റെ പുതിയ വകഭേദം രൂപപ്പെട്ടുവെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സാമൂഹിക അകലവും മാസ്കും കൃത്യമായി പാലിച്ചില്ലെങ്കില്‍ മഹാമാരി വളരെ വേഗത്തില്‍ പടര്‍ന്ന് പിടിക്കുമെന്നും രാജ്യത്തെ സാഹചര്യം കൂടുതല്‍ വഷളാകുമെന്നും ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം തടയുന്നതിന് മികച്ച പ്രതിരോധ നടപടികള്‍ ആവശ്യമാണെന്നും ടാസ്ക് ഫോഴ്സ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY: fast spread­ing covid virus found in us more dan­ger­ous than uk virus
YOU MAY ALSO LIKE THIS VIDEO