മുണ്ടക്കൈ-ചൂരൽമല ദുരന്ത അതിജീവിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ നിർമ്മിക്കുന്ന മാതൃകാ വീടിന്റെ നിര്‍മ്മാണം അതിവേഗം പൂർത്തിയാകുന്നു. 64 ഹെക്ടർ ഭൂമിയിലാണ് ടൗൺഷിപ്പ് തയ്യാറാകുന്നത്. മാതൃകാ വീടിന്റെ നിര്‍മ്മാണം നിലവില്‍ മേല്‍ക്കൂര വാര്‍ക്കുന്ന ഘട്ടത്തിലെത്തി. അഞ്ച് സോണുകളായി തിരിച്ചാണ് ടൗണ്‍ഷിപ്പിന്റെ നിർമ്മാണം. നിലവിൽ സോൺ ഒന്നിലെ 99 വീടുകളുടെ നിര്‍മ്മാണ ജോലികളാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. ഇതിൽ ഏഴ് സെന്റ് വീതമുള്ള 60 പ്ലോട്ടുകളായി തിരിക്കുകയും 27 വീടുകൾക്കായി ഫൗണ്ടേഷൻ പൂർത്തീകരിക്കുകയും ചെയ്തു. പൂർണമായും ഫ്രെയിംഡ് കോളം സ്ട്രക്ച്ചറിലാണ് വീടുകൾ നിർമ്മിക്കുന്നത്.
പ്രകൃതിദുരന്തങ്ങളെ ചെറുക്കുന്ന രീതിയിൽ സീസ്മിക് ലോഡ് ഉൾപ്പടെ പരിശോധിച്ചാണ് നിർമ്മാണം നടക്കുന്നത്. അടിക്കടി പെയ്യുന്ന മഴയും വരാനിരിക്കുന്ന മൺസൂണും പ്രതിസന്ധിയാവാത്ത രീതിയിൽ ആറ് മാസം കൊണ്ട് കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. തൊഴിലാളികൾ, സൂപ്പർവൈസർമാർ ഉൾപ്പെടെ 150 ഓളം പേരാണ് എൽസ്റ്റണിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായത്. മാതൃകാ വീടിന്റെ മേല്‍ക്കൂര നിര്‍മ്മാണത്തിനെത്തിയവർക്ക് മധുരവും വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.