തിരുവനന്തപുരം: ഇനി ആര്‍ടിഒ ഓഫീസിലും ഫാസ് ടാഗ് കൗണ്ടറുകള്‍ തുടങ്ങും . ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കി. നേരത്തെ ഫാസ് ടാഗ് ഡിസംബര്‍ 15 മുതല്‍ നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം . എന്നാല്‍ വളരെ കുറച്ച് വാഹനങ്ങളില്‍ മാത്രമേ ഫാസ് ടാഗ് പതിപ്പിച്ചിട്ടുവുള്ളു . ഇത് കണക്കിലെടുത്താണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് ജനുവരി 15 മുതലാക്കാന്‍ തീരുമാനമായത്.
ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 30 ശതമാനം വാഹനങ്ങളില്‍ മാത്രമാണ് ഫാസ് ടാഗ് പതിപ്പിച്ചിരിക്കുന്നത് . 70 ശതമാനം വാഹനങ്ങള്‍ ഫാസ് ടാഗ് പതിപ്പിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ വാഹനങ്ങളില്‍ വളരെ പെട്ടന്ന് ഫാസ് ടാഗ് പതിപ്പിക്കുന്നതിന് വേണ്ടിയാണ് ആര്‍ടിഒ ഓഫീസിലും ഫാസ് ടാഗ് കൗണ്ടറുകള്‍ തുടങ്ങുന്നത്.
you may also like this video;
സീറ്റ്ബെൽറ്റിനും ഹെൽമെറ്റിനും പിന്നാലെ ഫാസ്ടാഗും നിർബന്ധം, ഇല്ലെങ്കിൽ ഇരട്ടി തുക ടോൾ നൽകണം…
സീറ്റ്ബെൽറ്റിനും ഹെൽമെറ്റിനും പിന്നാലെ ഫാസ്ടാഗും നിർബന്ധം, ഇല്ലെങ്കിൽ ഇരട്ടി തുക ടോൾ നൽകണം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Janayugom Online ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಡಿಸೆಂಬರ್ 1, 2019