ഫാസ്ടാഗ് സംവിധാനം എര്‍പ്പെടുത്തിയിട്ടും രാജ്യത്തെ ടോള്‍ പ്ലാസകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിച്ച് ദേശീയ പാതാ അതോറിറ്റി. പണം നേരിട്ട് സ്വീകരിച്ച് വാഹനങ്ങളെ കടത്തിവിടാന്‍ ടോള്‍ പ്ലാസാ അധികൃതര്‍ ശ്രമിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് അധികൃതര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ പ്ലാസാ ചട്ടങ്ങള്‍ പുതുക്കി.
ടോള്‍ പ്ലാസകളില്‍ വാഹന നിര 100 മീറ്ററിലധികം നീണ്ടാല്‍ ആ പരിധിക്കുള്ളിലെത്തുന്നതുവരെ ടോള്‍ ഈടാക്കാതെ വാഹനങ്ങള്‍ കടത്തി വിടും. 10 സെക്കന്‍ഡില്‍ കൂടുതല്‍ ഒരു വാഹനം ടോള്‍ പ്ലാസയിലുണ്ടാകരുതെന്നു എന്‍എച്ച്എഐ വ്യക്തമാക്കി. 100 മീറ്റര്‍ പരിധി ഉറപ്പാക്കാന്‍ ഓരോ ടോള്‍ ലൈനിലും മഞ്ഞ നിറത്തില്‍ വരകളുണ്ടാവും. ഈ പരിധിക്ക് പുറത്ത് വഹനം എത്തിയാല്‍ സൗജന്യമായി കടത്തിവിടണം. ഉത്തരവാദിത്തത്തോടെയുളള പെരുമാറ്റം ടോള്‍ ബൂത്ത് ജീവനക്കാരില്‍ നിന്നുണ്ടാകണം എന്നും ൃ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
English summary: Fastag guidelines
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.