കൊച്ചി: ദേശീയ പാതകളിലെ ടോൾ പിരിവിന് ഫാസ്ടാഗ് അടുത്ത ദിവസം മുതൽ നിർബന്ധമാക്കാനിരിക്കെ കൊച്ചിയിലും തൃശൂർ പാലിയേക്കരയിലും കനത്ത തിരക്ക്. 40 ശതമാനത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് എടുത്തിട്ടുള്ളത് എന്നതാണ് പ്രധാന പ്രതിസന്ധി. ഫാസ്ടാഗ് എടുത്തവർക്കാകട്ടെ ഇത് റീചാർജ് ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും തടസമുണ്ടാക്കുന്നും. ടോളുകളിലൂടെ സഞ്ചരിക്കുന്ന ലോറി, ടാക്സി ഡ്രൈവർമാർ ഉൾപ്പടെയുള്ള സാധാരണക്കാരായ ആളുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നത് എങ്ങനെ എന്നറിയാത്തതാണു പ്രധാന കാരണം.
you may also like this video
ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് കാർഡ് സ്കാൻ ആകുന്നതിലുള്ള താമസവും പ്രശ്നമാകുന്ന സാഹചര്യവുമുണ്ട്. ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് കാർഡ് സ്കാൻ ആകുന്നതിലുള്ള താമസവും പ്രശ്നമാകുന്ന സാഹചര്യവുമുണ്ട്. ടാഗ് ഒട്ടിച്ചിരിക്കുന്നതിലെ അപകാതയൊ കാർഡിന്റെ ചിപ്പിന്റെ തകരാറൊ ഇതിനു കാരണമാകുന്നുണ്ട്. കാർഡ് റീചാർജ് ചെയ്യുന്നതിനുള്ള അജ്ഞതയും വേണ്ടത്ര സൗകര്യം ഒരുക്കാത്തതും മൂലം ഫാസ്ടാഗ് ഉള്ളവർക്ക് തന്നെ അത് ചാർജ് ചെയ്ത് ഉപയോഗപ്പെടുത്താൻ സാധിക്കാത്ത പ്രശ്നമുണ്ട്. നിലവിൽ ടോൾ ബൂത്തുകളിൽ ഒരു കൗണ്ടർ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടത്തി വിടുന്നത്. ബാക്കി കൗണ്ടറുകളിൽ പണം നേരിട്ടു വാങ്ങുകയാണ് ചെയ്യുന്നത്.
ഇത് നാളെ മുതൽ ഒരു കൗണ്ടർ മാത്രം പണം വാങ്ങുകയും ബാക്കിയുള്ള കൗണ്ടറുകൾ ഫാസ്ടാഗ് കൗണ്ടറുകളാക്കും എന്നുമാണ് പ്രഖ്യാപനം. എന്നാൽ, ഫാസ്ടാഗ് സംവിധാനം എല്ലാവരിലേയ്ക്കും എത്തിച്ചേരാത്തതിനാൻ നാളെ മുതൽ ഇവിടങ്ങളിൽ തിരക്ക് കൂടുതൽ വർധിക്കുമെന്നാണ് കരുതുന്നത്. നിലവിൽ പാലിയേക്കര ടോളിൽ രണ്ടു കിലോമീറ്റർ വരെ നീളുന്ന ക്യൂ പ്രകടമാണ്. അരൂർ ടോളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പെട്ടെന്ന് പുതിയ സംവിധാനത്തിലേയ്ക്ക് മാറാനുള്ള ആളുകളുടെ വൈമുഖ്യമാണ് പദ്ധതി നടപ്പാക്കുന്നതിന് തടസമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.