ലോക്ഡൗണ്‍ കാലത്ത് എല്ലാവിധ ഒത്തുചേരലുകളും ഒഴിവാക്കി റമദാന് നോമ്പാചരിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി. ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വലിയ പുണ്യ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും ഇതിനകം തന്നെ പ്രഖ്യാപിച്ച നിയന്ത്രങ്ങള്‍ പിന്തുടര്ന്ന് ലോകമെമ്പാടുമുള്ളവർ നോമ്പാചരണം നടത്തണമെന്നാണ് മുസ്ലിം പണ്ഡിതരും സമുദായനേതാക്കളും ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ രാജ്യത്തും പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും രോഗവ്യാപനത്തിന് ഇടകൊടുക്കുന്ന ഒന്നും തന്നെ വിശ്വാസികളുടെ ഭാഗത്തുനിന്നും ഒരു കാരണവശാലും ഉണ്ടാകരുതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നോമ്പുകാലത്തെ നമസ്കാരങ്ങളും പ്രാര്‍ത്ഥനകളും നോമ്പ് തുറയും വീടുകളില്‍ തന്നെ നടത്തണമെന്നാണ് സമുദായനേതാക്കളും മതപണ്ഡിതരും വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
റമദാന് കാലത്തെ നോമ്പാചരണവും പ്രത്യേകപ്രാര്ത്ഥനകളോടും ഒപ്പം തന്നെ പ്രാധാന്യം സക്കാത്തിനും സമൂഹനോമ്പുതുറയ്ക്കുമുണ്ട്. എന്നാല്‍ ലോക്ഡൗണ്‍കാലത്ത് സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ വീടിന് പുറത്തിറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊന്നും അനുമതിയില്ല. കഴിഞ്ഞ ദിവസം മുസ്ലിം സമുദായ നേതാക്കന്മാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ റമദാന് നോമ്പാചരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഭംഗം വരാതെ വിശ്വാസികള്‍ ഇക്കുറി നോമ്പാചരണം നടത്തുമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത സമുദായ നേതാക്കള്‍ എല്ലാവരും വ്യക്തമാക്കിയത്.
വടക്കന്‍ കേരളത്തില്‍ വിപുലമായ തോതിലാണ് നോമ്പാചരണവും അതോടനുബന്ധിച്ചുള്ള വിവിധ ചടങ്ങുകളും നടക്കുക. റമദാന് കാലത്ത് വിശ്വാസികള്‍ കൂട്ടമായി പള്ളിയിലെത്തുകയും പ്രാര്‍ത്ഥനകളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് തന്നെ ഇഫ്താര്‍, ജുമുഅ, തറാവീഹ് നമസ്കാരം, മതപണ്ഡിതരുടെ പ്രഭാഷണങ്ങള്‍ തുടങ്ങിയവയിലും ധാരാളം പേര് പങ്കെടുത്തിരുന്നു. എന്നാല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇവയെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ക്കുള്ളില്‍ മാത്രമേ നടക്കുകയുള്ളൂ. റമദാന് കിറ്റുകള്‍ ഇക്കുറി വീടുകളില്‍ നേരിട്ടെത്തിക്കാനുള്ള സംവിധാനങ്ങളും എല്ലായിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. റമദാന് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും ഖുറാന് പാരായണവും പ്രാര്‍ത്ഥനകളും പ്രഭാഷണങ്ങളും വിശ്വാസികളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളും സംഘടനകള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ പ്രഭാഷകരെല്ലാം തന്നെ ഇക്കുറി സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നോമ്പുകാലത്ത് വിശ്വാസികളുമായി സംവദിക്കും. നോമ്പുകാലത്ത് സക്കാത്ത് വിതരണം നിര്‍ബന്ധമായതിനാല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സഹായമെത്തിക്കാനും വിവിധ സമുദായ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
ENGLISH SUMMARY: Fasting during Ramadan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.