May 28, 2023 Sunday

Related news

July 2, 2022
April 12, 2022
March 24, 2022
January 9, 2022
August 29, 2021
August 29, 2021
August 25, 2021
July 9, 2021
June 17, 2021
June 1, 2021

ഫാ​സ്ടാ​ഗില്‍ കുരുങ്ങി വാഹനങ്ങള്‍; ടോൾ പ്ലാസകളില്‍ വാഹനങ്ങളുടെ നീണ്ട നിര

Janayugom Webdesk
കൊച്ചി
February 16, 2021 12:16 pm

ഫാ​സ്ടാ​ഗ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ ടോള്‍ പ്ലാസകളില്‍ വന്‍ ഗതാഗത കുരുക്ക്. ഫാസ്ടാഗില്ലാതെ നിരവധി വാഹനങ്ങള്‍ എത്തിയതിനെ തുടര്‍ന്ന് പാലിയേക്കരയിലും അരൂരിലും കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഫാസ് ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് ഇരട്ടി തുക ഈടാക്കുന്നു. പ്രവർത്തിക്കാത്ത ഫാസ്ടാ​ഗുമായി എത്തുന്നവരും അധിക തുക നൽകണം. ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറിയതോടെ പാലിയേക്കാരായിലെ 12 ട്രാക്കുകളിലും പണം നല്‍കാനാകില്ല. ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കായി പ്രത്യേക ഗേറ്റില്ല. ഫാസ്ടാഗ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുകയാണ് നല്‍കേണ്ടി വരുക. അതായത് ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ് ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കണം.

യാത്രക്കാരുമായെത്തിയ കെഎസ്ആര്‍ടിസി ബസ് കുമ്പളം ടോള്‍പ്ലാസയില്‍ തടഞ്ഞു. കെഎസ്ആര്‍ടിസിക്ക് പ്രത്യേക ഇളവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടോള്‍പ്ലാസാ അധികൃതര്‍ ബസ് തടഞ്ഞത്.

തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ലാ​ണ് സ​മ്പൂ​ര്‍​ണ ഫാ​സ്ടാ​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്. മൂന്നുതവണയായി നീട്ടിനല്‍കിയ ഇളവ് ഇന്നോടെ അവസാനിക്കും. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇനി മുതല്‍ ഇരട്ടിത്തുക ടോള്‍ നല്‍കണം. ടോള്‍ ബൂത്തിലെ പണം നല്‍കാവുന്ന ലൈനുകള്‍ ഇനിമുതല്‍ ഉണ്ടാകില്ല. 2019 ജനുവരി ഒന്നിനാണ് രാജ്യത്ത് ഫാസ്ടാഗ് നടപ്പാക്കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും രണ്ട് തവണയായി ഫെബ്രുവരി 15 വരെ ഇളവ് നീട്ടി നല്‍കി.

ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ച് മൂന്നു സെക്കന്റുകൊണ്ട് പണമടച്ച് വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ കടക്കാം. എന്നാല്‍ ഫാസ്ടാഗ് ഐഡി റീഡിംഗിലെ പ്രശ്‌നങ്ങളും സാങ്കേതിക തകരാറുകള്‍ക്കും ഒപ്പം അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതികളും ഉണ്ട്. ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയെങ്കിലും ഈ സംവിധാനത്തിലേക്ക് മാറാത്തവര്‍ ഇപ്പോഴും നിരവധിയാണ്. 

Eng­lish sum­ma­ry; Fast­tag in tollplazas cre­ates traf­fic block
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.